തിരുവനന്തപുരം: കെഎസ്ആർടി ജീവനക്കാരെ കയ്യേറ്റം ചെയ്യരുതെന്നും ബസ് വഴിയിൽ തടയരുതെന്നും അഭ്യർത്ഥിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ. പരാതി ഉണ്ടെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ അറിയിക്കാമെന്നും ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വീഡിയോ വഴിയാണ് ഗണേഷ്കുമാറിന്റെ അഭ്യർത്ഥന.
Advertisements
ഏതെങ്കിലും ജീവനക്കാർ അസഭ്യം പറയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ വാഹനത്തിന്റെ നമ്പറുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ അടക്കം സിഎംഡിക്ക് പരാതി നൽകാം. ഉറപ്പായും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗണേഷ്കുമാർ ഉറപ്പ് നൽകുന്നു. ജീവനക്കാർക്കും ഇത്തരത്തിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ അവർക്കും പരാതി നൽകാം.