കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി ; കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തിക്കും

തിരുവനന്തപുരം : കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തിക്കാൻ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.

Advertisements

ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയില്‍ നിന്ന് കൊറിയര്‍ കളക്‌ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 15-ാം തീയതി മുതലാണ് സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കുക. വ്യാഴാഴ്ച രാവിലെ 11ന് കെ.എസ്.ആര്‍.ടി.സി.തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോ അങ്കണത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ്‌. നഗരങ്ങളിലും ദേശീയ പാതയ്ക്ക് സമീപത്തും പ്രവര്‍ത്തിക്കുന്ന ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ഡിപ്പോകളിലെ കൊറിയര്‍ സെന്ററുകള്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.കൊറിയര്‍ അയയ്ക്കാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത് സെന്ററില്‍ എത്തിക്കണം. അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകള്‍ മെസേജായി ലഭിക്കും. കൊറിയര്‍ അയച്ച ഡിപ്പോയിലേക്ക് സ്വീകരിക്കുന്ന ആള്‍ നേരിട്ട് വരണം.

സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് വേരിഫൈ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സേവനങ്ങളെക്കാള്‍ നിരക്ക് കുറവിലാണ് കെ.എസ്.ആര്‍.ടി.സി. കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് നടത്തുക.

Hot Topics

Related Articles