ഡീസലിന് അധിക വില; കെ എസ് ആർ ടി സി ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിപണി വിലയേക്കാൾ അധികം തുക ഈടാക്കുന്ന പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി തടയണമെന്നാണ് ആവശ്യം. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Advertisements

എണ്ണ കമ്പനികൾ കെ എസ് ആർ ടി സിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ കെ എസ് ആർ ടി സി ആവശ്യപ്പെട്ടു. വിപണി വിലയേക്കാൾ ലീറ്ററിന് 21 രൂപയിലധികമാണ് എണ്ണ കമ്പനികൾ ഈടാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധികം തുക നൽകേണ്ടി വരുന്ന സാഹചര്യം കോർപറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
ഈ സ്ഥിതി തുടർന്നാൽ അടച്ചു പൂട്ടേണ്ടി വരുമെന്നും കെ എസ് ആർ ടി സിയുടെ ഹർജിയിൽ വ്യക്തമാക്കി :

Hot Topics

Related Articles