കെഎസ്ആർടി ഇ എ ( സിഐടിയു ) സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് വിനോദ് സർവീസിൽ നിന്ന് വിരമിച്ചു 

കോട്ടയം:  നിരവധിയാകുന്ന സമരാനുഭവങ്ങൾ പകർന്നു നൽകി കെഎസ്ആർടി ഇ എ ( സിഐടിയു ) സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് വിനോദ് വെള്ളിയാഴ്ച ജോലിയിൽ നിന്ന് വിരമിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.

Advertisements

 കോർപറേഷൻ സംരക്ഷണത്തിനായുള്ള നിരവധി ത്യാഗനിർഭരമായ സമരങ്ങൾ നയിച്ചാണ് വിനോദിന്റെ പടിയിറക്കം. യുഡിഎഫ് ഭരണ കാലത്ത് ‘ എസ്മ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ ചുമത്തി 14 ദിവസം ജയിലിലടച്ചു. ആറു ജില്ലകളിലെ വിവിധ  ഡിപ്പോകളിൽ ജോലി നോക്കി. വൈക്കം ഡിപ്പോ സൂപ്രണ്ടായാണ് പടിയിറക്കം.  ഡി വൈ എഫ് ഐ യുടെ കടുത്തുരുത്തി ബ്ലോക്ക് ഭാരവാഹിയായിരിക്കെയാണ് ജോലിയിലെത്തിയത്. എൺപതുകളുടെ അവസാന ഘട്ടത്തിൽ എസ് എഫ് ഐ സംഘാടകനായി വിദ്യാർഥി സമരങ്ങളുടെയും ഭാഗമായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1990 ൽ ചീഫ് ഓഫീസിലായിരുന്നു നിയമനം.  അസോസിയേഷൻ യൂണിറ്റ് ഭാരവാഹി മുതൽ സംസ്ഥാന നേതൃത്വം വരെയുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.  ചീഫ് ഓഫീസ്, വികാസ് ഭവൻ, കോട്ടയം, കല്പറ്റ , പൊൻകുന്നം, കട്ടപ്പന, തിരുവല്ല ,മൂവാറ്റുപുഴ തുടങ്ങിയ  ഡിപ്പോകളിലും ജോലി നോക്കി. സംസ്ഥാന വോളി ബോൾ ടീം അംഗമായിരുന്നു. കോടയം ഞീഴൂർ സർവീസ് സഹകണ ബാങ്ക് പ്രസിഡന്റായും 10 വർഷം പ്രവർത്തിച്ചു. 

ഹൈസ്ക്കൂൾ അധ്യാപിക എസ് ഗീതയാണ് ഭാര്യ. മക്കൾ: വി ഗൗരി ലക്ഷ്മി ( പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ) , പാർവ്വതി വിനോദ് ( വിദ്യാർഥി )

Hot Topics

Related Articles