തിരുവനന്തപുരം: പെൺകുട്ടികളുടെ മുന്നിൽ വച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും, അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മോശം പെരുമാറ്റത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇതിനിടെ സംഭവത്തിന്റെ വീഡിയോയും ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചു. ജീവനക്കാർ സംഘം ചേർന്ന് വളഞ്ഞ് വച്ച് പിതാവിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് മർദനത്തിനു നേതൃത്വം നൽകിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സംസാരിക്കുന്നതെന്നും വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്.
കെ.എസ്ആ.ർ.ടി.സി ഉള്ളകൊണ്ടാണ് താനും തന്റെ മക്കളും കുറഞ്ഞ പൈസയ്ക്ക് ഉണ്ടാക്കുന്നതെന്നാണ് യൂണിഫോമിൽ അല്ലാതെ എത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പറയുന്നത്. മോശമായ ഭാഷയിൽ സംസാരിക്കുന്ന ഇയാൾ, പെൺകുട്ടികളുടെ മുന്നിൽ വച്ച് പിതാവിനോട് കയർത്തു സംസാരിക്കുന്നതു വീഡിയോയാൽ വ്യക്തമായി കാണാം. ഇയാളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പോകാനിറങ്ങിയ പരാതിക്കാരനെ സെക്യൂരിറ്റി ജീവനക്കാരൻ സമീപത്തെ മുറിയിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു പോയി മർദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച സംഭവത്തിൽ ഗതാഗതമന്ത്രി അടിയന്തര റിപ്പോർട്ട് തേടി. മകളുടെ സ്റ്റുഡൻറ് കൺസഷനായി എത്തിയ അച്ഛനെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദിച്ചത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികളുണ്ടാകുമെന്നും കൺസഷന് കാലതാമസം ഉണ്ടായ കാര്യം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു.