തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സർക്കാർ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സർവീസ് വൈകിട്ട് 5.30ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ കേരള സർക്കാർ നിരത്തിൽ ഇറക്കുന്നത്. സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്.
116 ബസാണ് സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയത്. ഇതിൽ രജിസ്‌ട്രേഷൻ പൂർത്തിയായ 99 ബസാണ് ആദ്യം നിരത്തിലിറക്കുന്നത്. ഇതിൽ 28 എണ്ണം എസി ബസും എട്ട് എണ്ണം എസി സ്ലീപ്പറുമാണ്. 20 ബസ് എസി സെമി സ്ലീപ്പറാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെഎസ്ആർടിസി സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക. ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ നടപ്പാകും.
പന്ത്രണ്ടിന് ബംഗളൂരുവിൽനിന്നുള്ള മടക്ക സർവീസ്, പകൽ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും.