ആവശ്യപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും രാത്രി കെ.എസ്.ആർ.ടി.സി നിർത്തില്ല : ഉത്തരവിൽ ഭേദഗതി വരുത്തി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം : ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും നിർത്തുമെന്നുള്ള  ഉത്തരവിൽ ഭേദ​ഗതി കെഎസ്ആർടിസി മാനേജ്മെന്റ്. ദീർഘ ദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.  രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും നിർത്തുമെന്നുള്ള കെഎസ്ആർടിസി ഉത്തരവിൽ ഭേദ​ഗതി.

Advertisements

ഏതാണ്ട് 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരി​ഗണിച്ച് സൂപ്പർ ഫാസ്റ്റുമുതൽ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സർവീസുകളിൽ മാത്രം ഇത് നടപ്പിലാക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോ​ഗി​കമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരി​ഗണിച്ചാണ് നടപടി.

Hot Topics

Related Articles