തിരുവനന്തപുരം: കൊവിഡ് അടക്കമുള്ള പ്രതിസന്ധിക്കാലത്തിനിടയിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണം. കാൽ ലക്ഷം രൂപ മിനിമം ശമ്പളമായി പ്രഖ്യാപിച്ചാണ് ഇപ്പോൾ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത സർക്കാർ ജീവനക്കാർക്ക് നടപ്പാക്കിയ അതേ ശമ്പള സ്കെയിൽ കെ എസ് ആർ ടി സിയിലും നടപ്പാക്കും.
ഈ വർഷം ജൂൺ മുതൽ മുൻകാലപ്രാബല്യമുണ്ടാവും. കുറഞ്ഞ ശമ്പളം 23,000 രൂപ ആയിരിക്കുമെന്ന് ചർച്ചയ്ക്കുശേഷം ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഈ കുടിശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ നൽകും. 137 ശതമാനം ഡി എ അനുവദിക്കും. എച്ച് ആർഎ നാലുശതമാനം, കുറഞ്ഞത് 1200 രൂപ കൂടിയത് 5000 രൂപ, പ്രസവ അവധി 180 ദിവസം എന്നത് ഒന്നരവർഷമാക്കി. ആറു മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നൽകും. 500 കി.മി.വരെയുള്ള ദീർഘദൂര ബസുകൾക്കായി ഡ്രൈവർ കം കണ്ടക്ടർ കേഡർ നടപ്പാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനുമുകളിലുള്ള സർവീസുകൾക്ക് ക്രൂ ചേഞ്ച് ഉറപ്പാക്കും. ഇപ്പോഴത്തെ സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ 45 വയസ് കഴിഞ്ഞ ജീവനക്കാർക്ക് പകുതി ശമ്ബളത്തിന് അഞ്ചു വർഷം വരെ അവധി അനുവദിക്കുന്ന പദ്ധതിയും ഗതാഗത മന്ത്രി പ്രഖ്യാപിച്ചു. കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പെൻഷൻ വർദ്ധനയുടെ കാര്യത്തിൽ വിശദമായ ചർച്ചക്ക് ശേഷം തീരുമാനമുണ്ടാകും. ശമ്പള പരിഷ്കരണ കരാർ ഡിസംബർ 31 ന് മുമ്പ് ഒപ്പിടും. തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്.