കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി ; പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്‌ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രി മുന്നോട്ടുവെക്കും. സര്‍ക്കാരിന് മുന്നില്‍ വയ്ക്കാനുള്ള നി‍ര്‍ദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്റ് പ്രതിനിധികള്‍ പങ്കുവെക്കും.

Advertisements

എന്നാല്‍ ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങള്‍ തൊഴിലാളി നേതാക്കളും ഉന്നയിക്കും.
മെയ് മാസത്തെ ശമ്പളം മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനകള്‍ക്കും മാനേജ്മെന്റിനും ഇടയിലെ ഭിന്നതയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ചര്‍ച്ച നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്.
ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് യൂണിയൻ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Hot Topics

Related Articles