തിരുവനന്തപുരം : ചില ജീവനക്കാർ പെൻഷൻ ലക്ഷ്യമിട്ടാണ് കെഎസ്ആർടിസിയിലുള്ളത് എന്ന് സിഎംഡി ബിജു പ്രഭാകർ. 1,243 ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല. ഇടയ്ക്കു വന്ന് ഒപ്പിട്ട് മുങ്ങുകയാണിവർ.
കെഎസ്ആർടിസിയിൽ ഉഴപ്പി നിൽക്കാനാകില്ല. ഇവർ ഒന്നില്ലെങ്കിൽ വിആർഎസ് എടുക്കണം, അല്ലെങ്കിൽ ഇവരെ പിരിച്ചുവിടും ജോലിക്കു ഹാജരാകാത്തവരുടെ പേര് വിവരങ്ങൾ വച്ച് മാധ്യമങ്ങളിൽ ഉടൻ പരസ്യം നൽകാൻ തയാറെടുക്കുകയാണന്നദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃത്യമായി വണ്ടികൾ അറ്റകുറ്റപ്പണി ചെയ്യാത്തതാണു മറ്റൊരു പ്രശ്നം. എന്നാൽ തമിഴ്നാട്ടിൽ കൃത്യമായി വണ്ടികൾക്കു അറ്റകുറ്റപ്പണികൾ നടത്തി കൂടുതൽകാലം ഓടിക്കുന്നുണ്ട്. കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇത് മനസ്സിലാക്കണം’’– അദ്ദേഹം പറഞ്ഞു.