കൊല്ലം : കെ. എസ്. ആര്. ടി. സി ബസില്‍ യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്തയാള്‍ അറസ്റ്റിലായി. ആലപ്പുഴ കാവാലം മാളിയേക്കല്‍ വീട്ടില്‍ രാജേഷ് (51) നെയാണ് കൊട്ടാരക്കര പോലീസ് അറസ്ററ് ചെയ്തത്. വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസില്‍ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
Advertisements
ബസില്‍ വച്ച് രാജേഷിന്റെ ശല്യം കാരണം കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ യുവതി പരാതിപ്പെടുകയായിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി. കെ. വിദ്യാധിരാജ്, ദീപു, പി. വിശ്വനാഥന്, സി. പി. ഒ ജിക്സണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.