കെഎസ്ആർടിസി പ്രതിസന്ധി : തൊഴിലാളി യൂണിയനുകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

കൊച്ചി : കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിൾ ഡ്യൂട്ടി പാറ്റേൺ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും. യൂണിയനുകളുമായി താൻ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ആന്റണി രാജു പറഞ്ഞു.

Advertisements

വിശദമായി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂണിയനുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വഴങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയല്ല. വരുമാനം കൂട്ടുന്നതിന് മാനേജ്മെന്റ് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.
യൂണിയനുകളും മാനേജ്മെന്റും സഹകരിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയനുകളുമായി തുടർ ചർച്ച നടത്തും. ശമ്പളം കൃത്യമായി കൊടുക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതിന് വേണ്ടിയാണ് സർക്കാർ ശ്രമം നടത്തുന്നത്. ശമ്പളം കൊടുക്കാൻ ചില പരിമിതികളുണ്ടായിരുന്നു. പ്രശ്നം ശാശ്വതമായി പരിഹരിക്കാനാണ് ഇന്നും ചർച്ച നടത്തിയത്. ഓണം എല്ലാവർക്കും ആഘോഷിക്കാൻ പറ്റും. അതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Hot Topics

Related Articles