തിരുവനന്തപുരം :വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി
വിരമിച്ച ജീവനക്കാരെ 3 ആയി തിരിക്കും .
2022 ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ചവർ , 2022 ഏപ്രിൽ 30 നും ജൂൺ 30 നും ഇടയിൽ വിരമിച്ചവർ , 2022 ജൂലൈ 31 നും ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർ എന്നിങ്ങനെ ഗ്രുപ്പ് ആക്കും .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനുശേഷം ഘട്ടം ഘട്ടം ആയി ആനുകൂല്യം നൽകും.
അതിന് മുമ്പ് എല്ലാവർക്കും ഒരു ലക്ഷം രൂപ എല്ലാപേർക്കും സമാശ്വാസ ധനസഹായം നൽകും.
നിലവിൽ അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്താനാവില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി .
ഈ കാലയളവിൽ വിരമിച്ച ആയിരത്തിൽ അധികം ജീവനക്കാരിൽ 978 പേർക്ക് ഇതുവരെ ഒരു ആനുകൂല്യവും നൽകിയിട്ടില്ല.
സാവകാശം വേണമെന്നും കെഎസ് ആർ ടി സി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു