പുതിയ സിഎംഡിയും ഗണേഷും കൈകൊടുക്കുമ്ബോള്‍ അടിതെറ്റിയിരിക്കുന്നത് പിണറായിക്കും കൂട്ടര്‍ക്കും. കാരണം ഇരുവരുടേയും ലക്ഷ്യം ഒന്ന് ഒന്നാംതീയതി തന്നെ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കണം. മന്ത്രി പുതിയ സിഎംഡി പ്രമോജ് ശങ്കറിന് ആദ്യം കൊടുത്ത മുന്നറിയിപ്പും അത് തന്നെയാണ്. എല്ലാ മാസവും ഒന്നാം തീയതി ശമ്ബളം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണം. അതിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രമോജും. ഇതോടെ കെഎസ്‌ആര്‍ടിസി വരുമാനം കൈയ്യിട്ടുവാരി വകമാറ്റുന്ന സര്‍ക്കാര്‍ പരിപ്പ് ഇനി വേകില്ല. ആന്റണി രാജു മന്ത്രി ആയി ഇരുന്ന കാലത്ത് ഒന്നാം തീയതി പോയിട്ട് ശമ്ബളം കൊടുക്കുന്നതിനെപ്പോലും പറ്റി ചിന്തിച്ചിരുന്നില്ല. കെഎസ്‌ആര്‍ടിസി വരുമാനം മറ്റ് പല വഴിക്കും പോയിരുന്നു. ആ പണിയെല്ലാം തീര്‍ന്നു. വരുമാനചോര്‍ച്ച അടച്ച് തുടങ്ങിയിട്ടുണ്ട്. പലരുടേയും കൈയ്യിട്ട് വാരലും നിന്നു. സിഐടിയുവിനൊക്കെ പൊള്ളുന്നത് അതാണ് പഴയത് പോലെ കൈയ്യിട്ട് വാരല്‍ നടക്കുന്നില്ല.
കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുടെ ചുമതല കൈവന്നപ്പോള്‍ പ്രമോജ് ശങ്കര്‍ അക്കാര്യം ആദ്യം അറിയിച്ചതും അനുഗ്രഹം തേടിയതും ഇതേ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ പരമേശ്വരന്‍ പിള്ളയോട്. വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി യൂണിറ്റിലെ ആദ്യത്തെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പെന്‍ഷന്‍കാരുടെ ആവശ്യങ്ങളും ജീവനക്കാരുടെ പ്രശ്‌നങ്ങളും പുറമേനിന്ന് പുതിയ എം.ഡിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമല്ല. സ്വന്തം കുടുംബത്തിലെ നേര്‍ക്കാഴ്ചയായി അതു മുന്നിലുണ്ട്. ജോയിന്റ് എം.ഡിയായിരുന്ന പ്രമോജ് ശങ്കറിനെ വ്യാഴാഴ്ചയാണ് സി.എം.ഡിയായി സര്‍ക്കാര്‍ നിയമിച്ചത്. ജീവനക്കാരുടെ സഹകരണത്തോടെ വരുമാനം വര്‍ദ്ധിപ്പിക്കണം. അതുവഴി ഒറ്റത്തവണയായി ശമ്ബളം നല്‍കണം. ഇതാണ് ആദ്യ ലക്ഷ്യം. എല്ലാ മാസവും ഒന്നാം തീയതി ശമ്ബളം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് മന്ത്രി ഗണേശ്കുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കുടിശ്ശിക പെന്‍ഷന്‍ വിതരണം ഉടന്‍ ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
860 ബസുകള്‍ കട്ടപ്പുറത്തുണ്ട്. ഇവ നിരത്തിലിറക്കണം. മെക്കാനിക്കല്‍ വിഭാഗത്തെ ശക്തമാക്കും. മറ്റ് വിഭാഗങ്ങളില്‍ ജോലിചെയ്യന്ന മെക്കാനിക്കല്‍ ജീവനക്കാരുടെ സഹായത്തോടെയാകും പ്രവര്‍ത്തനം. ഓപ്പറേഷന്‍ വിഭാഗം മെച്ചപ്പെടുത്തുന്നതിനും ലാഭകരമാക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് വേഗം കൂട്ടും. ഒട്ടും ലാഭകരമല്ലാത്ത റൂട്ടുകള്‍ പുനക്രമീകരിക്കും. അവസാനത്തെ പോയിന്റുകളില്‍ യാത്രക്കാര്‍ തീരെയില്ലാത്ത റൂട്ടുകളില്‍ ബദല്‍ മാര്‍ഗം കൊണ്ടുവരും. ഡീസല്‍കാശുപോലും കിട്ടാതെ സര്‍വീസ് നടത്തിയിട്ട് കാര്യമില്ലല്ലോ പ്രമോജ് പറഞ്ഞു. പുതിയ ബസുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉടനെ വാങ്ങുന്നത് ഡീസല്‍ ബസുകളായിരിക്കുമെന്നും പ്രമോജ് പറഞ്ഞു. കേന്ദ്ര പ്രതിരോധ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ അദ്ദേഹത്തിന് മൂന്നു വര്‍ഷത്തേക്കോ ഡെപ്യൂട്ടേഷന്‍ കാലാവധി തീരുന്നതുവരെയോ തുടരാം. വെമ്ബായം സ്വദേശിയാണ്. കെ.എസ്.ആര്‍.ടി.സി. സ്വിഫ്ടിന്റെ ചുമതലയും പ്രമോജിനാണ്.പ്രമോജും ഗണേഷും കട്ടയ്ക്ക് നിന്നാല്‍ കെഎസ്‌ആര്‍ടിസി രക്ഷപ്പെടുമെന്ന് പ്രതീക്ഷ വെക്കുകയാണ് കുറേ ജീവനക്കാര്‍.
എങ്ങനെയും കെഎസ്‌ആര്‍ടിസി രക്ഷപ്പെടണം കുറേ കുടുംബങ്ങള്‍ രക്ഷപ്പെടും അതോടൊപ്പം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാതെ സുഖയാത്ര ലഭിക്കുകയും ചെയ്യും. ഒരു കാലത്തും കെഎസ്‌ആര്‍ടിസി രക്ഷപ്പെടരുതെന്ന് തിട്ടൂരം ഇട്ടിരിക്കുന്ന കുറച്ചുപേരുണ്ട്. രക്ഷപ്പെട്ട് പോയാല്‍ അവരുടെ കൈയ്യിട്ട് വാരല്‍ നടക്കില്ല. അതാണ് ഇതുവരെ നടന്നുകൊണ്ടിരുന്നത് കെഎസ്‌ആര്‍ടിസിയില്‍ നടന്നുകൊണ്ടിരുന്നത്. ഗണേഷ് വന്നതോടെ അതിന് മാറ്റം വന്നിട്ടുണ്ട്. കൈയ്യിട്ടുവാരാന്‍ ആരേയും അനുവദിക്കില്ലെന്ന് തുറന്നടിച്ചു. കെഎസ്‌ആര്‍ടിസി വരുമാനത്തില്‍ ആരും കണ്ണ് വെക്കണ്ടായെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് യൂണിയന്‍കാര്‍ക്കുള്ള മറുപടി ആയിരുന്നു. കെഎസ്‌ആര്‍ടിസിയിലേക്ക് ഒരു നട്ടോ ബോള്‍ട്ടോ വാങ്ങിയാല്‍ പോലും കൈയ്യിട്ട്വാരല്‍ നടക്കില്ല. അതാണ് ഇതുവരെ നടന്നുകൊണ്ടിരുന്നത് കെഎസ്‌ആര്‍ടിസിയില്‍ നടന്നുകൊണ്ടിരുന്നത്. ഗണേഷ് വന്നതോടെ അതിന് മാറ്റം വന്നിട്ടുണ്ട്. കൈയ്യിട്ടുവാരാന്‍ ആരേയും അനുവദിക്കില്ലെന്ന് തുറന്നടിച്ചു. കെഎസ്‌ആര്‍ടിസി വരുമാനത്തില്‍ ആരും കണ്ണ് വെക്കണ്ടായെന്നും മുന്നറിയിപ്പ് കൊടുത്തു. ഇത് യൂണിയന്‍കാര്‍ക്കുള്ള മറുപടി ആയിരുന്നു.കെഎസ്‌ആര്‍ടിസിയിലേക്ക് ഒരു നട്ടോ ബോള്‍ട്ടോ വാങ്ങിയാല്‍ പോലും കൈയ്യിട്ട് വാരി ഇക്കാലമത്രയും മുടിപ്പിച്ചതില്‍ വലിയ പങ്ക് യൂണിയന്‍ നേതാക്കള്‍ക്ക് ഉണ്ട്. കെ എസ ്‌ആര്‍ ടി സി ഇവര്‍ക്കൊക്കെ കറവ പശുവായിരുന്നു. അതിന് ഒരു മാറ്റം വന്ന് തുടങ്ങിയത്. പുതിയ സിഎംഡിയും കെഎസ്‌ആര്‍ടിസി കുടുംബത്തില്‍ നിന്ന് തന്നെ. യൂണിയന്‍കാരുടെ അതിപ്രസരത്തിന് മന്ത്രിയും സിഎംഡിയും വിലങ്ങിട്ടാല്‍ വലിയ പ്രതിസന്ധി ഇല്ലാതാകും.