കോട്ടയം: പൂട്ടിക്കെട്ടാറായിട്ടും യാത്രക്കാരെ വട്ടംകറക്കി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ക്യാന്‍സല്‍ ചെയ്ത് 20 ദിവസം കഴിഞ്ഞിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറാകാതെയാണ് കെ.എസ്.ആര്‍.ടി.സി യാത്രക്കാരന് എട്ടിന്റെ പണി നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് ഇരുപത് ദിവസം കഴിഞ്ഞിട്ടും പണം തിരികെ നല്‍കാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാരന്‍. കോട്ടയം ലയണ്‍സ് റാഫിള്‍സ് സെക്രട്ടറി എം.പി രമേശ്കുമാറിനാണ് കെ.എസ്.ആര്‍.ടി.സി അധികൃതരില്‍ നിന്നും മോശം സമീപനം നേരിട്ടത്.
കഴിഞ്ഞ ജനുവരി 13 നായിരുന്നു സംഭവം. 13 ന് കോട്ടയത്തു നിന്നും മൂന്നാറിലേയ്ക്കു പോകുന്നതിനായി ഇദ്ദേഹം കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 13 ന് കോട്ടയത്തു നിന്നും മൂന്നാറിലേയ്ക്കു ആറു ടിക്കറ്റുകളും, തിരികെ 14 ന് ആറു ടിക്കറ്റുകളുമാണ് ബുക്ക് ചെയ്തിരുന്നത്. 12 ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ജീവനക്കാരന്‍ ഫോണില്‍ വിളിച്ച ശേഷം മൂന്നാര്‍ സര്‍വീസ് റദ്ദാക്കിയതായും പണം തിരികെ ലഭിക്കുമെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ മൂന്നാര്‍ പോകേണ്ടത് ആത്യാവശ്യമായതിനാല്‍ 9500 രൂപ മുടക്കി ഇദ്ദേഹം മൂന്നാറിലേയ്ക്കു പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം ഇദ്ദേഹം കെ.എസ്.ആര്‍.ടി.സി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍, ഇംഗ്ലീഷും ഹിന്ദിയും മാത്രം അറിയുന്ന ആളാണ് സംസാരിച്ചത്. ഇതിനു 15 ദിവസത്തിന് ശേഷം ലഭിച്ച മറുപടിയില്‍ 13 ആം തീയതിയില്‍ ബസ് കാന്‍സല്‍ ചെയ്തിരുന്നെന്നും, 14 ആം തീയതിയിലെ ബസ് കാന്‍സല്‍ ചെയ്യാതിരുന്നതിനാല്‍ ബുക്ക് ചെയ്ത തുക തിരികെ ലഭിക്കാനാവില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നിലപാട് എടുത്തു. ഈ സാഹചര്യത്തില്‍ പണം തിരികെ നല്‍കാനാവില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിക്കുന്നു.
എന്നാല്‍, ബസ് കാന്‍സല്‍ ചെയ്തിട്ട് മറ്റൊരു ബസിലേയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ യാത്ര മാറ്റി നല്‍കാന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ ഇപ്പോള്‍ 20 ദിവസം കഴിഞ്ഞിട്ടും പണം പോലും തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ല. ഇത് കൂടാതെ അവസാനം ലഭിച്ച സന്ദേശത്തില്‍ 1243 രൂപ അടച്ച ടിക്കറ്റിന് പകരം 573 രൂപ തിരികെ ലഭിക്കുമെന്നാണ്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരാതി നല്‍കിയിരിക്കുന്നത്. ശബരിമലയ്ക്കു സര്‍വീസ് അയച്ചതിനാലാണ് മൂന്നാര്‍ സര്‍വീസ് കാന്‍സല്‍ ചെയ്തു എന്ന വിശദീകരണമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി മുന്നോട്ടു വയ്ക്കുന്നത്.