കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വെള്ളിയാഴ്ച ശമ്പളം വിതരണം ചെയ്യും; 30 കോടി രൂപ നൽകണമെന്ന് ആവശ്യം; നിലപാട് മാറ്റി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് നാളെ ശമ്പളം വിതരണം ചെയ്യാൻ തീരുമാനമായി. ഇതിനായുള്ള അപേക്ഷ ഗതാഗതമന്ത്രി ധനവകുപ്പിന് നൽകി. 30 കോടി രൂപ അടിയന്തരമായി നൽകണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രി ധനവകുപ്പിന് കത്ത് നൽകിയത്. വായ്പയെടുക്കുന്നതിന് ഈട് നിൽക്കണോ അതോ ധനസഹായം നൽകണോ എന്നത് ധനവകുപ്പ് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

Advertisements

ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് മന്ത്രിയുമായി നാളെ ചർച്ചകൾ നടത്തും. നാളെ വൈകിട്ടോടെ ശമ്പള വിതരണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ശമ്പളം നൽകാനായി കഴിഞ്ഞയാഴ്ച ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി തുക കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ശമ്പളവിതരണം വൈകിയത്.
കെഎസ്ആർടിസിക്ക് ശമ്പളം കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലെന്നായിരുന്നു ഗതാഗതമന്ത്രി പറഞ്ഞത്. എന്നാലിപ്പോൾ, മാനേജ്‌മെന്റിന് ഒറ്റയ്ക്ക് തുക കണ്ടെത്താൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടുവെന്നും കെഎസ്ആർടിസിയെ നിലനിറുത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles