കോട്ടയം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ദുരിതമാണ് കേരളത്തിൽ ചർച്ചയായിരിക്കുന്നത്. പണിയെടുത്തു മടുത്തിട്ടും എന്നു ശമ്പളം കിട്ടുമെന്നറിയാതെ വലയുകയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കണക്കു കൂട്ടി ശമ്പളം നൽകേണ്ട ഉത്തരവാദിത്വം മന്ത്രിയും കോർപ്പറേഷനും പരസ്പരം പഴി ചാരുന്നു. സമരം നടത്തിയ ജീവനക്കാരുടെ തലയിൽ പഴി വച്ചു തലയൂരുകയാണ് മന്ത്രിയും കോർപ്പറേഷനും ഒരു പോലെ. ഇതിനിടെയാണ് ഇപ്പോൾ കഴിഞ്ഞ മാസത്തെ വരുമാനത്തിന്റെയും ചിലവ് അടക്കമുള്ള കണക്കുകൾ നിരത്തി ഇപ്പോൾ കോർപ്പറേഷനെതിരെ ജീവനക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രിയപ്പെട്ട യാത്രക്കാരെ ഒന്നു ശ്രദ്ധിക്കൂ എന്ന തലക്കെട്ടുമായി കോർപ്പറേഷനിലെ ജീവനക്കാർ പുറത്തിറക്കിയ കാർഡ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
ഞങ്ങൾക്ക് ശമ്പളം തരാനായി വേണ്ടത് – 82 കോടി
ഡീസലിസ് – മാസം 70 കോടി
സ്‌പെയർ പാട്‌സിന് – 10 കോടി
ആകെ വേണ്ടത് 162 കോടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞങ്ങൾ ഏപ്രിൽ മാസത്തിൽ ടിക്കറ്റ് ഇനത്തിൽ നിങ്ങളിൽ നിന്നും സമാഹരിച്ച തുക 164 കോടി രൂപ.
ഇതൊന്നും കൂടാതെ പരസ്യ ഇനത്തിലും കെട്ടിട വാടക ഇനത്തിലും, എട്ടു പൊതുപമ്പുകൾ നടത്തുന്ന ഇനത്തിലും വേറെ ധാരാളം കോടികൾ മാസം തോറും കിട്ടുന്നു. ഞങ്ങൾക്ക് ആരുടെയും നികുതിപ്പണത്തിൽ നിന്നും ശമ്പളം തരേണ്ട. ഞങ്ങൾ സമാഹരിക്കുന്ന തുകയിൽ നിന്നു ശമ്പളം തന്നാൽ മതി. കെ.എസ്.ആർ.ടി.സി ജീവനകക്കാരുടെ പേരിലാണ് ഈ കുറുപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മെയ് പത്തിനകം ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ, പതിനഞ്ചായിട്ടും ഇതുവരെയും ശമ്പള വിതരണ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ പരസ്യമായ വിമർശനവുമായി രംഗത്ത് എത്തിയിരിക്്കുന്നത്.