മകരവിളക്ക് മഹോത്സവത്തിന് 800 ബസുകള്‍ ക്രമീകരിക്കും; യാത്രാ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കിയതായി കെഎസ്‌ആർടിസി

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള യാത്രാ സജ്ജീകരണങ്ങള്‍ പൂർത്തിയാക്കിയതായി കെഎസ്‌ആർടിസി. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളതെന്നും അറിയിച്ചു.

Advertisements

മടക്ക യാത്രയ്ക്ക് കെഎസ്‌ആർടിസി പമ്പയില്‍ 800 ബസുകള്‍ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നത്. പമ്പ- നിലയ്ക്കല്‍ ചെയിൻ സർവീസ് പമ്പയില്‍ നിന്നുള്ള ദീർഘദൂരസർവ്വീസുകള്‍ പാർക്കിംഗ് സർക്കുലർ സർവീസുകള്‍ എന്നിവ ഉള്‍പ്പെടെ 245 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂർ, എറണാകുളം അടക്കം വിവിധ സ്പെഷ്യല്‍ സെൻ്ററുകളില്‍ നിന്നായി 228 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു. ഇതിനു പുറമേയാണ് 400 ബസുകള്‍ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നതെന്നും കെഎസ്‌ആർടിസി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെക്കൻ മേഖലയില്‍ നിന്നുളള ബസുകള്‍ ഞായർ – തിങ്കള്‍ ദിവസങ്ങളിലെ സർവീസില്‍ ഉള്‍പ്പെടുത്തി സർവീസ് ആയി 13ന് (തിങ്കള്‍) വൈകിട്ട് /രാത്രി പത്തനംതിട്ടയിലും മധ്യ, വടക്കൻ‍ മേഖലയില്‍ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് (തിങ്കള്‍) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്ബയില്‍ റിപ്പോർട്ട് ചെയ്ത് കൃത്യമായ നിർദ്ദേശം അനുസരിച്ച്‌ പാർക്ക് ചെയ്യും. നിലവില്‍ സ്പെഷ്യല്‍ സെൻ്ററില്‍ അടക്കം പൂള്‍ ചെയ്ത ബസ്സുകള്‍ ഏതാണ്ട് ഉച്ചയോടെ പമ്പയില്‍ സർവ്വീസ് അവസാനിപ്പിക്കുമെന്നും അറിയിപ്പിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.