കുന്നംകുളം അപകടത്തില്‍ വഴിത്തിരിവ്; കാല്‍നടയാത്രക്കാരനെ ആദ്യം ഇടിച്ചത് കെ- സ്വിഫ്റ്റ് അല്ല, പിക്കപ്പ് വാന്‍; പിന്നാലെ എത്തിയ കെ സ്വിഫ്റ്റ് കാലിലൂടെ കയറിയിറങ്ങി; വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന്

തൃശ്ശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയായ കാല്‍നട യാത്രികന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ വഴിത്തിരിവ്. അപകടത്തില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയായ പരസ്വാമിയെ ആ വഴി പോയ പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അതിന് ശേഷമാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. ബസ്സിന്റെ പിന്നിലെ ടയര്‍ പരസ്വാമിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസ്സാണെന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് സംഭവത്തില്‍ കൃത്യത വന്നത്.

Advertisements

തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്. ചായ കുടിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം സ്വിഫ്റ്റിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. അപകടവിവരമറിഞ്ഞ് അല്‍പസമയത്തിനകം പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Hot Topics

Related Articles