ചായകുടിക്കാന്‍ പോയ ആളുടെ ജീവനെടുത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു; ദുരൂഹതയും വിവാദവും ഒഴിയാതെ ‘മാന്‍ഡ്രേക്ക് സ്വിഫ്റ്റ്’

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി പരസ്വാമി(55) ആണ് കൊല്ലപ്പെട്ടതച്. കുന്നംകുളത്ത് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്നും കോഴിക്കോടിന് പോകുകയായിരുന്നു ബസ്. ചായകുടിക്കാനായി റോഡ് മുറിച്ച് കടക്കുകയായിരുന്ന പരസ്വാമിയെ ഇടിച്ച് തെറിപ്പിച്ച ബസ് നിര്‍ത്താതെ പോയതായും ആരോപണമുണ്ട്. കുന്നംകുളം പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കൊളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാരാണ്. അപകടശേഷം കോഴിക്കോട് തിരികെയെത്തിയ ബസ് കുന്നംകുളത്തേക്ക് കൊണ്ടുവരും.

Advertisements

കെ സ്വിഫ്റ്റ് ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തും മലപ്പുറത്തുമായി അപകടങ്ങള്‍ ഉണ്ടായത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് ഡ്രൈവര്‍മാരുടെ പിഴവെന്ന് കണ്ടത്തെി രണ്ട് ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് പുറത്താക്കി. അപകടങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ തന്നെയാണ്.

Hot Topics

Related Articles