കോട്ടയം മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല; എംസി റോഡില്‍ ഗതാഗതക്കുരുക്ക്

മണിപ്പുഴയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: എംസി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച രാവിലെ 10.45ഓടെ മണിപ്പുഴ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന് സമീപമായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ചുവപ്പ് സിഗ്നല്‍ കണ്ട് ബ്രേക്ക് ചെയ്യുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ ടാങ്കര്‍ ലോറി ബസിന് പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു.

യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. അപകടത്ത തുടര്‍ന്ന് വാഹനങ്ങള്‍ റോഡില്‍ കിടന്നത് പതിനഞ്ച് മിനിറ്റോളം ഗതാഗതക്കുരുക്കിന് ഇടയാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.