ടയര്‍ ഊരി തെറിച്ചു പോയി; ദേശീയപാതയിലൂടെ ഓടുന്നതിനിടെ കട്ടപ്പുറത്തായി കെഎസ്‌ആര്‍ടിസി; അപകടമൊഴിവായത് തലനാരിഴക്ക്

കൊച്ചി: ദേശീയപാതയില്‍ വച്ച്‌ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു പോയി. അപകടമൊഴിവായത് തലനാരിഴക്ക്. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാത്തതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കോതമംഗലം അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം.

Advertisements

മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിന്‍റെ മുൻ ഭാഗത്തെ ടയര്‍ ആണ് ഊരി തെറിച്ചത്. ടയര്‍ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയര്‍ ഊരിപ്പോയതോടെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നു. ആര്‍എസ്‌ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.