കോട്ടയം: നിർമാണം പൂർത്തീകരിച്ച കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സന്ദർശിച്ചു. പ്രീ സ്‌ട്രെസ്ഡ് -പ്രീ ഫാബ് ടെക്‌നോളജി ഉപയോഗിച്ച് ചെലവുകുറഞ്ഞ രീതിയിൽ നിർമിച്ച കെട്ടിടത്തിന്റെ സവിശേഷതകൾ നേരിട്ടു മനസിലാക്കുന്നതിനായാണ് മന്ത്രി സന്ദർശിച്ചത്. 6000 ചതുരശ്രയടിയുള്ളതാണ് കെട്ടിടം. കെട്ടിടഭാഗങ്ങൾ ഫാക്ടറിയിൽ നിർമിച്ച ശേഷം സ്ഥലത്ത് എത്തിച്ച് യോജിപ്പിച്ച് നിർമിക്കുന്ന സാങ്കേതിക വിദ്യയാണ് പ്രീ സ്‌ട്രെസ്ഡ്- പ്രീ ഫാബ് ടെക്‌നോളജി. വേഗത്തിൽ നിർമാണം പൂർത്തീകരിക്കാനാകുമെന്നും കരുത്തേറിയതും
ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷിയുള്ളതാണെന്നും എനർജി എഫിഷ്യന്റ് കെട്ടിട വിഭാഗത്തിൽപ്പെടുന്നതുമാണെന്ന് സാങ്കേതിക വിദ്യ ലഭ്യമാക്കിയ ഇ-ക്യൂബ് ഡയറക്ടർ ഈപ്പൻ ജോർജും എബ്രഹാം വലിയകാലയും പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.91 കോടി രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്.
ധനമന്ത്രി കോട്ടയം കെ.എസ്.ആർ.ടി.സി.
ബസ് സ്റ്റാൻഡ് കെട്ടിടം സന്ദർശിച്ചു : കെട്ടിടം പ്രീ സ്‌ട്രെസ്ഡ് -പ്രീ ഫാബ് ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ചത്
Advertisements