മലപ്പുറം: രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ വാഹന വകുപ്പ് കൈയ്യോടെ പൊക്കി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇന്ന് രാത്രി നടത്തിയ ആനവണ്ടി കുടുങ്ങിയത്.
തിരൂർ- പൊന്നാനി റൂട്ടിൽ, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയിൽ ആളെ കുത്തിനിറച്ച് സർവീസ് നടത്തുകയായിരുന്നു ബസ്. മോട്ടോർ വാഹന വകുപ്പ് ചമ്രവട്ടം പാലത്തിന് സമീപം ബസസ് വളഞ്ഞിട്ട് പിടിച്ചു. പരിശോധനയിൽ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തി. തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ് ഓടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴിയിൽ കുടുങ്ങിയ യാത്രികർക്ക് പകരം സംവിധാനം ഒരുക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.