‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തി’!കെഎസ്ആർടിസി സമരരംഗത്തെ ഫ്ലക്സ് ചർച്ചയാകുന്നു

തിരുവനന്തപുരം :കെഎസ്ആർടിസി സമരരംഗത്ത് പ്രത്യക്ഷപ്പെട്ട വ്യത്യസ്ത ഫ്ലക്സ് ചർച്ചയാകുന്നു.കെഎസ്ആർടിസി ചീഫ് ഓഫീസിന് മുമ്പിൽ ‘ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തി’ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.സി. ഐ. ടി. യു യൂണിയന്റെ പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. ഹൃദയശൂന്യ വിഡ്ഢികൂശ്മാണ്ഡ മൂർത്തിയോടുള്ള പ്രാർത്ഥനയും ഫ്ലെക്സിലുണ്ട്. പ്രഭാകര സുതനേ. ബിജുവേ അങ്ങയുടെ കിങ്കരന്മാർ രക്തത്തിനായി ദാഹിക്കുന്നെന്നറിയാമെന്നും ഞങ്ങളുടെ രക്തത്തിനായി അവർ വട്ടം ചുറ്റുന്നുകയാണെന്നുമാണ് ഫ്ലെക്സിലെ കുറിപ്പിൽ പറയുന്നത്.

Advertisements

Hot Topics

Related Articles