കെ.എസ്.ആർ.ടി.സിയും ഓട്ടോറിക്ഷയിലേയ്ക്ക്! സർവീസ് നടത്താൻ വാങ്ങുന്നത് 30 ഇലക്ട്രിക് ഓട്ടോറിക്ഷകൾ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു.
നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ബസ് സ്റ്റാൻഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് ഫീഡർ സർവീസുകൾ.

Advertisements

500 ഇലക്ട്രിക് ഓട്ടോകൾ രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ വാങ്ങും. മൂന്നാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഉപയോഗത്തിനായും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതി ബസുകൾ വാങ്ങും. ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇടി ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

Hot Topics

Related Articles