ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്ന് നാട്ടുകൂട്ടം: കാമുകിയുടെ കുഞ്ഞ് തന്റെയല്ലെന്ന് പത്തൊൻപതുകാരൻ; നാട്ടുകൂട്ടത്തിന്റെ സമ്മർദത്തെ തുടർന്നു യുവാവ് ജീവനൊടുക്കി

ചെന്നൈ: ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം വിധി പ്രഖ്യാപിച്ചതോടെ യുവാവ് ജീവനൊടുക്കി. കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊൻപതുകാരനാണ് നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കിയത്. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം. രാമരാജാണ് (19) മരിച്ചത്.

Advertisements

കഴിഞ്ഞദിവസം രാമരാജ് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗർഭത്തിൽ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്. ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. എന്നാൽ, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏർപ്പാടുകളുമായി മുന്നോട്ടുപോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ ഗർഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച് ഇരുവരുടെയും വിവാഹമുറപ്പിച്ചു. എന്നാൽ കല്യാണം വേണ്ടെന്നും പറഞ്ഞിരുന്നു.

Hot Topics

Related Articles