തിരുവനന്തപുരം: ഗ്രാമവികസന വകുപ്പിൽ നിന്നും കെ.എ.എസ് നേടി വകുപ്പിന്റെ നിന്നും വിടുതൽ ചെയ്ത് കെ എ എസ് -ൽ ചുമതലേൽക്കുന്ന ജീവനക്കാർക്ക് അനുമോദനവും യാത്രയയപ്പും നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിൽ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി.ബാലമുരളി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർ വി.എസ്.സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണർ ജി. കൃഷ്ണകുമാർ അനുമോദിക്കുന്ന ജീവനക്കാരെ സദസിന് പരിചയപ്പെടുത്തി.
അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർമാരായ കെ.വനജകുമാരി,
കെ.എസ്.അബ്ദുൽ സലീം, പി.ഡി.ഫിലിപ്പ്, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എച്ച്. നജീബ്,
സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് കെ.ഗീതമ്മ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എ.എസ്. നേടിയവർക്കായി എഡിസി ഇ.റ്റി.രാകേഷ്, ഡോക്ടറേറ്റ് നേടിയ ഡിഡിസി പി.കെ.അനൂപ് എന്നിവർ മറുപടി പ്രസംഗം നടത്തി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സി.കെ.ദുർഗാദാസ് കൃതജ്ഞത പറഞ്ഞു.
ഗ്രാമവികസന കമ്മീഷണറേറ്റ്, തൊഴിലുറപ്പ് മിഷൻ , സംസ്ഥാന ശുചിത്വമിഷൻ, കെ.എസ്.ആർ.ഡി.എ. തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.