കോട്ടയം : കോട്ടയം കുമളി റൂട്ടിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും അപകടകരമായ രീതിയിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകും വിധം സ്വകാര്യ-KSRTC ബസുകളുടെ അപകടകരമായ യാത്രയെ സംബന്ധിച്ചും, അമിത വേഗതയിൽ സ്കൂൾ സമയങ്ങളിൽ ഓടുന്ന ടിപ്പർ, ടോറസ് മറ്റ് ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവിശ്യപ്പെട്ട് കൊണ്ട് കെ എസ് യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം എംവിഡി അധികാരികൾക്ക് പരാതി നൽകി.
Advertisements
അധികാരികളുടെ ഭാഗത്തു നിന്നും ആവശ്യമായ നടപടികൾ ഉടൻ ആരംഭിച്ചില്ല എങ്കിൽ ശക്തമായ പ്രധിഷേധ പരിപാടികളുമായി കെ എസ് യൂ മുന്നോട്ടു വരുമെന്നും ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു.