കെ എസ് യു കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ഓശാന മൗണ്ടിൽ വെച്ച് നടന്ന പഠന ക്യാമ്പിന് പരിസമാപ്തി കുറിച്ചു.
We The People Of India എന്ന മുദ്രാവാക്യം ഉയർത്തി നടത്തപ്പെട്ട കെ എസ് യൂ പഠന ക്യാമ്പ് മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. കലാലയങ്ങളിലെ എസ് എഫ് ഐ യുടെ അക്രമരാഷ്ട്രീയത്തെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിഞ്ഞതിന്റെ ഭാഗമാണ് കെ എസ് യു വിന്റെ വൻ തിരിച്ചുവരവായി കാണുന്നതെന്ന് കെ.സി ജോസഫ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ദിവസം നടന്ന ക്യാമ്പിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. രാഷ്ട്രീയ വിദ്യാഭ്യാസ പ്രമേയങ്ങൾ, പാനൽ സെക്ഷനുകൾ, ചർച്ചകൾ തുടങ്ങി വിവിധ കലാപരിപാടികൾ നടന്നു. സമാപന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,ക്യാമ്പിൽ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് കുര്യക്കോസ്, പത്തനംതിട്ട എം.പി ആന്റോ ആന്റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ,ഉപാധ്യക്ഷൻ അബിൻ വർക്കി, കെ എസ് യൂ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ,കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനി , ഫിലിപ്പ് ജോസഫ്,,തോമസ് കല്ലാടാൻ, ജാൻസ് കുന്നപ്പള്ളി,ബിജു പുന്നത്താനം, കെ സി നായർ ജോബിൻ ജേക്കബ്, ജോർജ് പയസ്,യൂജിൻ തോമസ്, സനിഷ് കുമാർ,ജെജി പാലക്കലോടി, സിബി ചേനപ്പാടി, റ്റി ഡി പ്രദീപ് കുമാർ, ബോബൻ തോപ്പിൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഗൗരി ശങ്കർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ബെറ്റി ടോജോ,ജവഹർ ബാൽ മഞ്ച് ചെയർമാൻ ജെനിൻ ഫിലിപ്പ് കെ എസ് യൂ സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ,ജിതിൻ ഉപ്പുമാക്കാൻ,സെബാസ്റ്റ്യൻ ജോയ്, ജിത്തു ജോസ്,പ്രിയ സി പി, ജെസ്വിൻ റോയ്,ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃഷ്ണകുമാർ,ഷിയാസ് മുഹമ്മദ്,റിച്ചി സാം, സോബിച്ചൻ, വിപിൻ ആതിരമ്പുഴ, എം കെ ഷമീർ,ഡെന്നിസ് ജോസഫ്, ബിബിൻ രാജ്, ബോണി തോമസ് ,ജോസഫ് റ്റി വർഗീസ്, കെ എസ് യൂ ജില്ല കമ്മറ്റി ഭാരവാഹികൾ ബ്ലോക്ക് പ്രസിഡന്റുമാർ,ജില്ലയിലെ വിവിധ യൂണിറ്റ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പടെ ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു.