കോട്ടയം : നിറത്തിന്റെ പേരിൽ കലാകാരന്മാരെ പോലും വിഭജിക്കുന്ന മാനസികാവസ്ഥ മോദി സർക്കാരിന്റെ ഭരണബാക്കിയാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് അതിഥിയായി പങ്കെടുത്തു. കുടിയേറ്റത്തിലൂടെ ഈ നാട്ടിൽ നിന്ന് തന്നെ രക്ഷപെടാമെന്നാണ് യുവാക്കൾ കരുതുന്നത്. കുടിയേറ്റം മോദി ഭരണത്തിൽ നിന്ന് രക്ഷപെടാനാണ് യുവാക്കളുടെ ശ്രമം. കുടിയേറ്റം ശാശ്വത പരിഹാരമല്ലെന്നും സ്വന്തം രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം നയിക്കേണ്ടത് യുവാക്കളും വിദ്യാർത്ഥികളുമാണ് എന്ന് മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും നേതൃത്വ ശില്പശാലയും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അധ്യക്ഷത വഹിച്ചു. നാട്ടകം കോളേജ് മുൻ പ്രിൻസിപ്പൽ ബാബു സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോർജ് പയസ് എന്നിവർ ക്ലാസുകൾ നയിച്ചു.ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, കെ.എസ്.യു. സംസ്ഥാന ഭാരവാഹികളായ മിവാ ജോളി, ജിത്തു ജോസ് എബ്രഹാം, സെബാസ്റ്റ്യൻ ജോയി, ജെസ്വിൻ റോയ്, നെസിയാ മുണ്ടപ്പള്ളി കോൺഗ്രസ് നേതാക്കളായ ടി. എസ് സലിം, ടോം കോര എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ അർജുൻ സാബു, യശ്വവന്ത് സി. നായർ, ജെസ്റ്റസ് പുതുശ്ശേരി, വിഷ്ണുപ്രിയ, ബിബിൻ സ്കറിയ, അഭിരാം ബാബു എന്നിവർ നേതൃത്വം നൽകി.