തിരുവനന്തപുരം : കെഎസ്‍യു നേതാവും വ്യാജ സര്‍ട്ടിഫിക്കറ്റ് കുരുക്കില്‍. കെഎസ്‍യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്നാണ് കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍. അൻസിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നും സര്‍വകലാശാല അറിയിച്ചു.
അൻസിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളര്‍ ഡിജിപിക്ക് പരാതി നല്‍കി. നിഖില്‍ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നല്‍കിയത്. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, എംകോം പ്രവേശനം നേടിയ സംഭവത്തില്‍ സിപിഎമ്മും കുരുക്കിലാവുകയാണ്. പാര്‍ട്ടി നേതാവിന്‍റെ ഇടപെടല്‍ കാരണമാണ് നിഖിലിന് പ്രവേശനം നല്‍കിയതെന്ന് കായംകുളം എംഎസ്‌എം കോളേജ് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സിപിഎമ്മും വെട്ടിലായത്.