ഫോട്ടോ: കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത ഭീമൻ കപ്പയുമായി കെ.എസ്. വേണുഗോപാൽ
മറവൻതുരുത്ത്:പൊതുപ്രവർത്തനത്തിലെ തിരക്കിനിടയിലും കൃഷിയിൽ നൂറുമേനി വിളയിക്കാൻ സമയം കണ്ടെത്തും കെ.എസ്. വേണുഗോപാൽ.മറവൻതുരുത്ത് മുൻ പഞ്ചായത്ത് മെമ്പറും ചെമ്മനാകരികയർ സംഘം പ്രസിഡന്റുമായ കെ.എസ്.വേണുഗോപാൽ മൂന്നുപതിറ്റാണ്ടായി മികച്ച പച്ചക്കറി കർഷകനാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല തവണ പാട്ടഭൂമിയിൽ വാഴകൃഷി നടത്തിയും വിജയം വരിച്ചിട്ടുണ്ട്. ഇക്കുറി പച്ചക്കറി കൃഷി പരിമിതപ്പെടുത്തി പാട്ടത്തിനെടുത്ത 60 സെന്റിൽ നടത്തിയ കപ്പകൃഷി വൻവിജയമായി.1000 ലധികം ചുവട് നട്ടകപ്പ ഇതിനകം പകുതിയോളം വിളവെടുത്തുകഴിഞ്ഞു. 30രൂപ നിരക്കിൽ കൃഷിയിടത്ത് എത്തി പ്രദേശവാസികൾ കപ്പ വാങ്ങുന്നുണ്ട്.
കൃഷിമൂന്നുപതിറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നുവരെ കൃഷിമൂലം കൈപൊള്ളിയിട്ടില്ലെന്ന് വേണുഗോപാൽ പറയുന്നു.മറവൻതുരുത്തിലെ കൊടുപ്പാടം പച്ചക്കറി കൃഷിയുടെ നാടാണ്. അവിടെ താമസിച്ചിരുന്ന കാലത്താണ് പച്ചക്കറി കൃഷിയോടു ആഭിമുഖ്യം തോന്നിയത്. പാടത്തും പറമ്പിലും പച്ചക്കറിയും വാഴയും കൃഷി ചെയ്തുവൻവിളവ് നേടി. കഴിഞ്ഞ വർഷം ഓണക്കാലത്ത് കുമ്പളം, വെള്ളരി, വഴുതന, പടവലം, വെണ്ട,പയർ തുടങ്ങിയകൃഷി ചെയ്തു മികച്ച വിളവ് നേടി. വിഷരഹിതമായ പച്ചക്കറികുടുംശ്രീ അയൽക്കൂട്ടങ്ങൾ മിതമായ നിരക്കിൽ പ്രദേശവാസികൾക്ക് നൽകിയിരുന്നു.ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം രാപ്പകൽ മുഴുകുമ്പോഴും തളരാതിരിക്കുന്നത് കൃഷി പകരുന്ന ഊർജം മൂലമാണെന്ന് കെ.എസ്. വേണുഗോപാൽ പറയുന്നു.