തിരുവനന്തപുരം: ചെന്നൈയിലേക്കും, ഊട്ടിയിലേക്കും പുതിയ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ്. ബുധനാഴ്ച (മേയ് 18) മുതല്‍ സര്‍വ്വീസ് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്നും രണ്ട് നോണ്‍ എ.സി സീറ്റര്‍ ബസുകളാണ് ഊട്ടിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്.
തിരുവനന്തപുരം – ഊട്ടി (MC റോഡ്)
തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6.30 തിന് തിരിച്ച് കൊട്ടരക്കര, കോട്ടയം, പെരുമ്ബാവൂര്‍, തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്ബൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 5.30 തിന് ഊട്ടിയില്‍ എത്തിച്ചേരുകയും, തിരികെ രാത്രി 7 മണിക്ക് സര്‍വ്വീസ് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസ്. ടിക്കറ്റ് നിരക്ക്: 691രൂപ
തിരുവനന്തപുരം – ഊട്ടി (NH)
തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സര്‍വ്വീസ് ആരംഭിച്ച് ആലപ്പുഴ, എറണാകുളം,തൃശൂര്‍, പെരുന്തല്‍മണ്ണ നിലമ്ബൂര്‍ ഗൂഢല്ലൂര്‍ വഴി രാവിലെ 7.20 തിന് ഊട്ടിയില്‍ എത്തുന്ന രണ്ടാമത്തെ സര്‍വ്വീസ് , തിരികെ ഊട്ടിയില്‍ നിന്നും രാത്രി 8 മണിക്ക് സര്‍വ്വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ടിക്കറ്റ് നിരക്ക്: 711 രൂപ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം -ചെന്നെ AC സീറ്റര്‍
എറണാകുളത്ത് നിന്നുമാണ് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എ.സി ബസ് സര്‍വ്വീസ് നടത്തുന്നത് . എറണാകുളം KSRTC ബസ്സ്റ്റാന്റില് നിന്നും രാത്രി 7.45 ന് തിരിച്ച് 8 മണിക്ക് വൈറ്റില ഹബില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട് , കോയമ്ബത്തൂര്‍, സേലം വഴി രാവിലെ 8.40 തിന് ചെന്നൈ എത്തുന്ന വിധമാണ് കെഎസ്ആര്‍ടിസി – സ്വിഫ്റ്റ് എസി സീറ്റര്‍ സര്‍വ്വീസ് നടത്തുക. ചെന്നൈയില്‍ നിന്നും തിരിച്ച് രാത്രി 8 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റേന്ന് രാവിലെ 8.40 തിന് എറണാകുളത്തും എത്തിച്ചേരും. ടിക്കറ്റ് നിരക്ക്- 1351 രൂപ
ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.
“Ente KSRTC” മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details
കെ.എസ്.ആര്.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്.
കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം
ഫോണ്‍നമ്ബര്‍- 0471 2323979
ഈമെയില്‍ – [email protected]
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799
18005994011എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.