കോട്ടയവും പത്തനംതിട്ടയും ഉള്‍പ്പെടെ നാല് ജില്ലകള്‍ സി കാറ്റഗറിയിലേക്ക്; മാളുകളും തിയേറ്ററുകളും അടയ്ക്കും; വ്യാപനം അതിരൂക്ഷം, ഇത് മുന്നറിയിപ്പിന്റെ അവസാനഘട്ടം

കോട്ടയം: പത്തനംതിട്ട, കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയിലേക്ക്. കോവിഡ് വ്യാപനം അതിരുക്ഷമായ സാഹചര്യത്തിലാണ് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. സി കാറ്റഗറിയിലേക്ക് കടന്നതോടെ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

Advertisements

ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും ഈ ജില്ലകളില്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാനവര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, ആള്‍ക്കൂട്ടം ഉണ്ടാകാതെ അകന്നു നില്‍ക്കണം. പുറത്തുപോകുന്നവര്‍ സുരക്ഷിതമായ ഒന്നിലധികം എന്‍ 95 മാസ്‌ക് ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം ശ്രദ്ധയോടെ വേണം. ഇവ അണുവിമുക്തമാക്കി കൈകാര്യം ചെയ്യണം. എപ്പോഴും കൈകള്‍ സാനിറ്റൈസ് ചെയ്യണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം. വീട്ടിലും മാസ്‌ക് ഉപയോഗിക്കണം. പുറത്തു പോകുന്നവര്‍ വീട്ടില്‍ എത്തുമ്പോള്‍ രണ്ട് മാസ്‌ക് ഉപയോഗിക്കണം. പുറത്തുപോകുന്നവര്‍ കഴിവതും വീട്ടിലുളള മറ്റുള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. മാസ്‌ക് ഒഴിവാക്കരുത്. ക്വാറന്റീനില്‍ കഴിയുന്നവര്‍ മറ്റുള്ളവര്‍ക്കു കോവിഡ് വരാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തണം.

Hot Topics

Related Articles