കോട്ടയം: ഗവർണർ മുഖ്യമന്ത്രി പോരിന്റെ പേരിൽ കോട്ടയത്ത് ബാനർ യുദ്ധം. കോട്ടയം ബസേലിയസ് കോളേജിൽ കെ.എസ്. യു – എസ്.എഫ്.ഐ പ്രവർത്തകരാണ് ബാനർ ഉയർത്തി ആശയ സമരം നടത്തിയത്. ‘സംഘി ചാൻസലർ വാപ്പസ് ജാവോ’ – എന്ന ബാനർ എസ് എഫ് ഐ പ്രവർത്തകരാണ് ആദ്യം ഉയർത്തിയത്. കോളജിന്റെ കവാടത്തിൽ കമാനത്തിന് തൊട്ട് മുന്നിലായാണ് ഇന്നലെ രാത്രിയിൽ എസ് എഫ് ഐ പ്രവർത്തകർ ബാനർ ഉയരത്തിയത്. തുടർന്ന് , കെ എസ് യു പ്രവർത്തകർ – മുഖ്യനും ഗവർണർക്കും വീതം വയ്ക്കാൻ ഉള്ളതല്ല കേരളത്തിലെ സർവകലാശാലകൾ – എന്ന ബാനർ സ്ഥാപിച്ചു.
ഇതിന് തിരിച്ചടിയായി – സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ ഇത് കെ.സുധാകരന്റെ നാടല്ല എന്ന് എസ് എഫ് ഐ ബാനർ സ്ഥാപിച്ചു. പിന്നാലെ , മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ച് – 77 ൽ സിപിഎം ആർഎസ്എസുമായി വീതം വെച്ചു കിട്ടിയ സ്ഥാനാർത്ഥി ഇന്ന് കേരള മുഖ്യനാണ് – ഉണങ്ങിയാൽ കാവിയാകാൻ ഇത് ചുവപ്പ് അല്ല – എന്ന മുദ്രാവാക്യവുമായി കെ എസ് യു ബാനറും എത്തി. സംഘർഷഭരിതമാകുന്ന കോളജുകളിൽ നിന്ന് വ്യത്യസ്തമായി ആശയം കൊണ്ട് ഏറ്റുമുട്ടുന്ന കോട്ടയം ബസേലിയസ് കോളേജിൽ നിന്നും വിദ്യാർത്ഥികൾ കാട്ടി തരുന്നത്.