കോട്ടയം: കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസിൻ്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയവും രക്തദാന ബോധവത്ക്കരണവും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചാണ്ടി ഉമ്മൻ എം എൽ എ പരിപാടി ഉത്ഘാടനം ചെയ്തു. കുട്ടികൾ തന്നെയാണ് രക്ത ഗ്രൂപ്പ് നിർണയം നടത്തിയത്.
വിദ്യാഭ്യാസം അവകാശംമാണെന്നത് കേരളത്തിൽ നടപ്പാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ അത് നടക്കുന്നില്ലയെന്നത് വിദ്യാർത്ഥികൾ ഓർക്കണമെന്ന് എം എൽ എ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടക്കേ ഇന്ത്യൻ സംസ്ഥനങ്ങളിൽ വിദ്യാഭ്യാസത്തിനും മാത്രമല്ല മറ്റു കാര്യങ്ങൾക്കും കുട്ടികൾ ബുദ്ധിമുട് നേരിടുന്നു. പഠിചു വലുതാകുമ്പോൾ ഒരാളെ കൂടി പഠിപ്പിക്കാൻ നിങ്ങളിലോരുത്തരും ശ്രമിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
റെഡ് ക്രോസ് അംഗങ്ങളായ വിദ്യാർത്ഥി കളാണ് രക്തം ശേഖരിക് ഗ്രൂപ്പ് നിർണയം നടത്തിയത്. കുട്ടികൾക്ക് ഇതിനുള്ള പരിശീലനം നൽകിയിരുന്നു.എം എൽ എ യുടെ രക്തസാമ്പിൾ ശേഖരിച്ചു പരിപാടിക്ക് തുടക്കമിട്ടു. സ്കൂൾ ലോക്കൽ മനേജർ ഫാദർ ജേക്കബ് ജോർജ് ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ആർദ്രം മിഷൻ നോഡൽ ഡയറക്ടർ ഡോ. ഭാഗ്യശ്രീ രക്തഭാന ബോധ വത്ക്കരണ ക്ളാസ് നയിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ് റെഡ് ക്രോസ് യൂണിറ്റ് വിവരണം നടത്തി. ഫാദർ അനീഷ് എം ഫിലിപ്പ്, റേ മാത്യു വർഗീസ് പി.ടി.എ വൈസ് പ്രസിഡന്റ് എ.എസ് മനാഫ്, എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ് സ്വാഗതവും
ജെ ആർ സി കൗൺസിലർ മെറിൻ എബ്രഹാം നന്ദിയും പറഞ്ഞു. ചിത്ര രചനയ്ക്ക് സംസ്ഥാന തലത്തിൽ സമ്മാനം നേടിയ ഇനിയ എന്ന ബേക്കർ സ്കൂൾ വിദ്യാർഥിനി, ദിവവംഗതനായ മുൻ മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെയും മകൻ ശ്രീ ചാണ്ടി ഉമ്മന്റേയും ചിത്രം വരച്ചു നൽകിയത് ആകർഷകമായി ‘