ജൂനിയർ വിദ്യാർത്ഥികൾ റാഗിംഗ് ന് ഇരയായ കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ യുവജന കമ്മീഷൻ അംഗം അഡ്വ:അബേഷ് അലോഷ്യസ് സന്ദർശനം നടത്തി. നഴ്സിംഗ് കോളേജിൽ നടന്ന സംഭവം മനുഷ്യത്വ രഹിതമെന്നും മറ്റൊരു ക്യാമ്പസിൽ ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധികളെയും പ്രധാന അദ്ധ്യാപകരെയും സന്ദർശിച്ച കമ്മീഷൻ അംഗം കോളേജും ഹോസ്റ്റലും സംഭവത്തിന് ശേഷം കൈക്കൊണ്ട തുടർ നടപടികൾ പരിശോധിച്ചു വിലയിരുത്തി ജില്ലയിലെ ക്യാമ്പസ്സുകളിൽ റാഗിങ് വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും, കമ്മീഷനിന് പരാതി നൽകാനുള്ള ഇരുപത്തിനാല് മണിക്കൂർ ഹെല്പ് ലൈൻ നമ്പർ അടങ്ങിയ പ്രചാരണ ബോർഡുകൾ ജില്ലയിൽ ഉടനീളം സ്ഥാപിക്കുമെന്നും അറിയിച്ചു. ഇരയായ കുട്ടികൾക്ക് കൗൺസിലിംഗ് അടക്കമുള്ള സേവനങ്ങൾ നൽകുമെന്നും കമ്മീഷൻ അറിയിച്ചു. യുവജന കമ്മീഷൻ കോട്ടയം ജില്ലാ കോർഡിനേറ്റർ അഖിൽ മാടക്കൽ, ജോജി കുറത്തിയാടൻ, രതീഷ് മറ്റം, അമൽ സജി എന്നിവർ ഒപ്പമുണ്ടായിരുന്നു.
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ നടന്ന സംഭവം മനുഷ്യത്വ രഹിതം; യുവജന കമ്മീഷൻ അംഗം അഡ്വ: അബേഷ് അലോഷ്യസ്
