കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ ഭാരവാഹികളുടെ നേതൃ സംഗമം കോട്ടയം കോടിമതയിലുള്ള കെ എസ് എസ് ഐ എ ഹാളിൽ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എം പി സെന്നിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ നടന്ന ജില്ലാ നേതൃ ക്യാമ്പിൽ ബി ഡി ജെ എസിനെ കഴിഞ്ഞ 9 വർഷക്കാലമായി ബി ജെ പി യിൽ നിന്നും എൻ ഡി എ യിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച് മുന്നണി വിടുവാൻ ജില്ലാ നേതൃ ക്യാമ്പ് ഐ ക്യകണ്ഠേന പ്രമേയം പാസ്സാക്കി.കഴിഞ്ഞ 9 വർഷക്കാലമായി ബി ജെ പിയുമായും ദേശീയ ജനാധിപത്യ മുന്നണിയുമായി ശക്തമായ സഖ്യകക്ഷിയായി നിന്നിട്ട് ബി ഡി ജെ സിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബി ജെ പി യുമായും എൻ ഡി എ യുമായിട്ടുള്ള സഖ്യം വിടുന്നതിനും ആവശ്യമായ മുന്നണി ചർച്ചകൾ ബന്ധം സ്ഥാപിക്കുന്നതിന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൂർണ്ണമായി ചുമതലപ്പെടുത്തിയിരിക്കുന്നു..