കുറവിലങ്ങാട് : യുഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ചതിലും എൽഡിഎഫി ന്റെ നേതൃത്വത്തിൽ യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരെയും യുഡിഎഫ് നേതാക്കന്മാരെയും അപമാനിച്ചതിൽ പ്രതിഷേധിച്ചും കുറവിലങ്ങാട് വമ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. കെപിസിസി മെമ്പർ അഡ്വ. ടി ജോസഫ്, കേരള കോൺഗ്രസ് നേതാവ് തോമസ് കണ്ണന്തറ, യുഡിഎഫ് ചെയർമാൻ ബിജു മൂലംകുഴ, കൺവീനർ സനോജ് മുറ്റത്താണി, ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല, അജോ അറയ്ക്കൽ, ടോമിഷ് ഇഗ്നേഷ്യസ് അനിൽകുമാർ കാരയ്ക്കൽ, ടോമി ചിറ്റക്കോടം,അൽഫോൻസാ ജോസഫ്,എം എം ജോസഫ്, ജോയിസ് അലക്സ്, ലതിക സാജു, ടെസി സജീവ്, സിസിലി സെബാസ്റ്റ്യൻ,കാളികാവ് ശശികുമാർ, ജോസഫ് പതിയാമറ്റം, ജോർജ് തെ ക്കുംപുറം,ജോയി പെരുമ്പുംതടം, തോമസ് പൂവക്കോട്ട്. ജോണി പുളിക്കെക്കര, സി വി ജോയി, സജിവ് കളപ്പുര, വാവച്ചൻ കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.