കൊടകര കുഴൽപ്പണ കേസ്; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചതല്ലെന്ന് ഇഡി; പൊലീസ് കണ്ടെത്തൽ തള്ളി ഇഡി കുറ്റപത്രം

ആലപ്പുഴ: കൊടകര കുഴൽപ്പണ കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് കണ്ടെത്തൽ തള്ളിയുള്ള കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണ് ഉള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമ‍ർപ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ദർമരാജ്, ഡൈവർ ഷംജീറിൻ്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച്  കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Advertisements

പണം ബിജെപി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്ന സംസ്ഥാന പൊലീസിന്റെ കണ്ടെത്തൽ ഇഡി തള്ളുന്നു. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ദർമരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

Hot Topics

Related Articles