കുടമാളൂർ സ്കൂളിൽ കോമ്പോസിറ്റ് ലാബ് ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു

കുടമാളൂർ : കുടമാളൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്‌ വിനിയോഗിച്ചു നവീകരിച്ച കോമ്പോസിറ്റ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ്‌ സുജിത് എസ്. നായർ അദ്ധ്യക്ഷത
വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ
ബിന്ദു ഹരികുമാർ,ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജെ.റാണി, ഹെഡ്മിസ്ട്രെസ് ആഷ എ. നായർ, ജിൻസി സാറ സാമൂവൽ, ഗീത കെ. ജി, അനു ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles