കുടമാളൂർ വസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹത്തിന് തുടക്കമായി; സപ്താഹം ജൂലായ് 17 ന് സമാപിക്കും

കുടമാളൂർ: കുടമാളൂർ വസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സപ്താഹത്തിന് തുടക്കമായി. ഭാഗവത സപ്താഹ യജ്ഞത്തിനു ഭദ്രദീപം തെളിയിച്ച് സബിത പ്രേംജി, ഡോക്ടർ പുഷ്‌കല, ബിന്ദു ഹരികുമാർ, ഉഷാ ബാലചന്ദ്രൻ ജയശ്രീ, കുമ്പിക്കാട്ടു വിഷ്ണു തിരുമേനി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിനോദ് കുറ്റിക്കാട്ട് , ഉപദേശക സമിതി അംഗം രമേശ് ചിറ്റക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Advertisements

സപ്താഹ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ ജൂലായ് 11 ന് വരാഹാവതാരം നടന്നു. 12 ന് നരസിംഹാവതാരം, 13 ന് ശ്രീകൃഷ്ണാവതാരം, 14 ന് ഗോവിന്ദാഭിഷേകം, 15 ന് രുഗ്മിണീസ്വയംവരം, 16 ന് കുചേലോപാഖ്യാനം, നാമസങ്കീർത്തണം എന്നിവ നടക്കും. ഏഴാം ദിവസമായ ജൂലൈ 14 ഞായറാഴ്ച ക്ഷേത്രത്തിൽ അവഭൃതസ്‌നാന ഘോഷയാത്രയോടെ സപ്താഹ യജ്ഞം സമാപിക്കും.

Hot Topics

Related Articles