ഫോട്ടോ: കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവി തിരുനാളിന്
ഫരീദാബാദ്-ഡൽഹി അതിരൂപതാ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു. വികാരി ഫാ.പോൾ ആത്തപ്പിള്ളി,സഹവികാരി ഫാ. ആൻ്റണികളത്തിൽ തുടങ്ങിയവർ സമീപം
വെച്ചൂർ:കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവി തിരുനാളിന് കൊടിയേറി.
ഇന്നലെ വൈകുന്നേരം 6.5ന് ഫരീദാബാദ്-ഡൽഹി അതിരൂപതാ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുനാളിന് കൊടിയേറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികാരി ഫാ. പോൾ ആത്തപ്പിള്ളി, സഹവികാരി ഫാ. ആൻ്റണി കളത്തിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. എട്ടിനാണ് തിരുനാൾ. കൈക്കാരൻ വക്കച്ചൻ മണ്ണത്താലിൽ,എബ്രഹാം റോജിഭവൻ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലിൽ തുടങ്ങിയവർ നേതൃത്വം നൽകി.