കുടവെച്ചൂർ ദേവിവിലാസം ഹയർസെക്കൻഡറി  സ്കൂളിൽ  ഏകദിന ശില്പശാലയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി 

വൈക്കം: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ കുടവെച്ചൂർ ദേവിവിലാസം ഹയർസെക്കൻഡറി  സ്കൂളിൽ  ഏകദിന ശില്പശാലയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പിടിഎ

Advertisements

പ്രസിഡന്റ്  എം.ആർ.  ഷൈമോൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് പി ആർ ഒ കെ.സുരേഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റോയ്. ജെ.മഞ്ഞക്കുന്നേൽ, ജനമൈത്രി സമിതി അംഗങ്ങളായ  കെ. ശിവപ്രസാദ്, പി.  സോമൻപിള്ള, സ്കൂൾ ഹെഡ്മിസ്ട്രസ്  എം. കെ.ഗീത, ബിന്ദു കെ.രാജ് തുടങ്ങിയവർ പ്രസംഗിച്ചു.  സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സബ് ഇൻസ്പെക്ടർ   കെ. കണ്ണദാസൻ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. 

Hot Topics

Related Articles