വെച്ചൂർ : സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുടവെച്ചൂർ ഗവൺമെന്റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ ബ്ലോക്ക് നിർമ്മിക്കും.1.18കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ.ആശ എം എൽ എ നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി,വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ,വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ,വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.കെ.മണിലാൽ, ആൻസി തങ്കച്ചൻ, ഡി ഇ ഒ ടി.ആർ. സോമലത, പി ടി എ പ്രസിഡന്റ് പി. കെ.ജയചന്ദ്രൻ, കെ.വി. ജെയ്മോൻ, കെ.എം. വിനോഭായി, വി.ടി.സണ്ണി കൊച്ചുപോട്ടയിൽ, പ്രിൻസിപ്പൽ പ്രിയഗോപാൽ, എച്ച് എം ഇൻ ചാർജ് ഗീതാ ദേവി എന്നിവർ പ്രസംഗിച്ചു.