ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ അംഗീകാരം ലഭിച്ച കുടുംബശ്രീ സിഡിഎസ് ആയി ഭരണങ്ങാനം കുടുംബശ്രീ

കോട്ടയം: ഗുണനിലവാര സംവിധാനത്തിന്റെ മുഖമുദ്രയായ ഐ എസ് ഒ 9001:2015 സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ സിഡിഎസ് ആയി ഭരണങ്ങാനം സിഡിഎസ്

Advertisements

സമൂഹത്തിലെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, സമുദായികമായ പിന്നാക്കാവസ്ഥയിലുള്ളവർ എന്നിവർക്കെല്ലാം സമത്വം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഭരണങ്ങാനം സിഡി എസ് ഓഫീസ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നത്. ഫയൽ സംവിധാനത്തിൽ കാര്യക്ഷമതയും സേവനങ്ങളിൽ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഭൗതിക പശ്ചാത്തല സംവിധാനങ്ങളെയും മാനദണ്ഡങ്ങളെയും ക്രമീകരിച്ച് ഒരു മാതൃകാ ഓഫീസ് എന്ന നിലയിലാണ് ഭരണങ്ങാനം സിഡിഎസ് അംഗീകാരം നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബശ്രീ മിഷൻ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന ISO സർട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യം അംഗീകാരം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഭരണങ്ങാനം സിഡിഎസ് സ്വന്തമാക്കിയിട്ടുണ്ട്.

സിന്ധു പ്രദീപ് ചെയർപേഴ്സനും, അഞ്ജന ജി വൈസ് ചെയർപേഴ്സൺ, രശ്മി മോഹൻ മെമ്പർ സെക്രട്ടറി, സ്മിത മോൾ – അക്കൗണ്ടന്റ്, വിമല ധരണിന്ദ്രൻ – സാമൂഹിക ഉപസമിതി കൺവീനർ, ആഷ അനീഷ് – ഉപജീവന ഉപസമിതി കൺവീനർ, രമ റെജി – അടിസ്ഥാനസൗകര്യ ഉപസമിതി കൺവീനർ, അഞ്ചു അനീഷ് – ഗ്രാമസഭ തൊഴിലുറപ്പ് ഉപസമിതി കൺവീനർ,
മിനി ബാബു, സുഭദ്ര ശശി, രാധാ ബാബു, മിനി ലൂക്ക, മഞ്ജു ജിനു, മിനി രാജേഷ്, രാജമ്മ ഗോപാലൻ എന്നിവർ സിഡിഎസ് അംഗങ്ങളുമാണ്.

ഭരണങ്ങാനം സിഡിഎസ് ന് പുറമെ വാകത്താനം സിഡിഎസ്, മീനച്ചിൽ സിഡിഎസ് എന്നിവയും ISO സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.

2025 ഓഗസ്റ്റ് 20-നകം ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 32 സിഡിഎസ് ഓഫിസുകൾക്കും ISO 9001:2015 സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃത്യമായി പുരോഗമിക്കുന്നു.

Hot Topics

Related Articles