കുടുംബശ്രീ ആരോഗ്യ കർക്കിടകം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം ന്മ ആരോഗ്യകർക്കിടക ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശ് ബി നായർ സ്വാഗതം ആശംസിച്ചു.

Advertisements

കർക്കിടകത്തിന്റെ പ്രാധാന്യം, ആരോഗ്യ സംരക്ഷണം, മഴക്കാല രോഗങ്ങൾ, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ഡോ. ലക്ഷ്മി വർമ്മ (സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ആയുഷ്ഗ്രാമം പ്രോജക്റ്റ്, ദേശീയ ആയുഷ്മിഷൻ) ക്ലാസ് എടുത്തു. വീടുകളിൽ സന്ദർശിച്ച് ജീവിതശൈലി രോഗ നിർണയം നടത്തുന്ന ‘സാന്ത്വനം’ ആരോഗ്യ പ്രവർത്തകർക്കുള്ള മെഡിക്കൽ കിറ്റ് വിതരണം, രോഗികളും വയോജനങ്ങളും എന്നിവരെ പരിചരിക്കുന്ന കെ ഫോർ കെയർ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മ്യൂണിറ്റി കൗൺസിലേഴ്സ്,ബ്ലോക്ക് കോർഡിനേറ്റേഴ്സ്, സാന്ത്വനം പ്രവർത്തകർ, കെ ഫോർ കെയർ പ്രവർത്തകർ, ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ആർ. അനുപമ ആശംസകൾ അറിയിച്ചു. ജെൻഡർ ഡി.പി.എം.ഉഷാദേവി ഇ.എസ്. നന്ദി പറഞ്ഞു.

Hot Topics

Related Articles