കോട്ടയം : പ്രകൃതി നിലനിൽക്കേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന് ബോധ്യപ്പെടുത്താൻ മരം നട്ടും ബോധവൽക്കരണ പരിപാടികൾ നടത്തിയും കുടുംബശ്രീ പരിസ്ഥിതി ദിനാഘോഷം നടത്തി. വിവിധ സിഡിഎസുകളിൽ വൃക്ഷത്തൈകൾ നടുകയും, ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു. പുതുപ്പള്ളി ഹരിത കർമസേന പഞ്ചായത്ത് പ്രസിഡന്റ്, ഉദ്യോഗസ്ഥർ, മെമ്പർമാർ, സി ഡി എസ് ചെയർപേഴ്സൺ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.
Advertisements