അതിരമ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തിലെ പഴയ കെട്ടിടങ്ങൾക്ക് പകരമായി എല്ലാ ചികിത്സാ സൗകര്യങ്ങളും ഉൾപ്പെടുത്തികൊണ്ട് പുതിയ ബഹുനില കെട്ടിടം പണിയുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ആരോഗ്യമന്ത്രി വീണാ ജോർജ്, സഹകരണ- സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ. വാസവൻ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്തംഗം നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആർപ്പുക്കര പഞ്ചായത്തിലെ രോഗികൾക്ക് അനുഭവപ്പെടുന്ന ചികിത്സാ ദുരിതത്തിന് പരിഹാരം ഉണ്ടാക്കുവാൻ എത്രയും പെട്ടെന്ന് ആർപ്പുക്കര പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങുവാൻ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഡോ. റോസമ്മ സോണി കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് കൊടുത്ത നിവേദനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി വി. എൻ. വാസവൻ എന്നിവരോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷവും ഈ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവർ പറഞ്ഞു.